Saturday, November 18, 2017
മറക്കാനാവാത്ത വിമാന യാത്ര
ഇന്ന് രാവിലെ കാലികറ്റ് എയര്‍പോര്‍ട്ടില്‍ തലനാരിഴക്ക് രക്ഷപ്പെട്ട ജെറ്റ് എയര്‍വേസ് വിമാന വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് രണ്ടാഴ്ച മുന്നേ മടക്കയാത്രക്കിടയില്‍ നേരിട്ട ഭീതിയുണ ര്‍ത്തുന്ന നേര്‍ അനുഭവങ്ങള്‍ ആയിരുന്നു.
കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം അനായാസകരമായി പൊങ്ങി ഉയര്‍ന്നെങ്കിലും പിന്നീടങ്ങോട്ടു ള്ള യാത്ര അത്ര സുഖക രമായിരുന്നില്ല .ആകാശ പാത സുഖകരമാല്ലാതെ ഇടയ്ക്കു താഴ്ന്നും പെട്ടന്ന്ഉയര്‍ത്തിയും ആശങ്ക പരത്തി കൊണ്ടെയിരുന്നു. മുന്നറിയി പ്പുകള്‍ ഇടയ്ക്കിടെ വന്നു കൊണ്ടിരുന്നു ഏവരും പരിഭ്രാന്തിയി ലേക്ക് തള്ളപെട്ട നിമിഷങ്ങ ള്‍ അത് മണിക്കൂറുകളോളം നീണ്ടു നിന്നു,ആകാശച്ചുഴിയില്‍ അകപ്പെട്ടത് പോലെ പലപ്പോഴും അനു ഭവപ്പെട്ടു ,അത് വരെ ഉണ്ടായ കൊച്ചു കുട്ടികളുടെ കരച്ചിലുകള്‍ മുതിര്‍ന്നവരുടെ ഇടയിലും പരന്നു വിമാന ജീവനക്കാരെ ആരെയും കാണാന്‍ ഇല്ല ഒരു മണിക്കൂര്‍ ദൂരം പറന്നിട്ടും വെള്ളവും ഭക്ഷണവും വിതരണം ചെയ്യാന്‍ അവര്‍ വന്നില്ല , സ്വയം തിരഞ്ഞെടുക്കുന്നത് എങ്കിലും ഓരോ പ്രാവാസി യുടെയും കദനഭാരം തന്നെ സ്വയം താങ്ങാന്‍ വയ്യാതെ ഇരിക്കുമ്പോഴാണ് ഇടിവെട്ടിയവനെ പാമ്പ് കടിച്ചത് പോലെ ഈ ഒരു അവസ്ഥയും , പലരും പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു .അവരുടെ ദൈവ പ്രാര്‍ത്ഥന കളില്‍ മതവും ജാതിയും രാജ്യവുമൊന്നും കടന്നു വന്നില്ല ജീവനില്‍ ഉള്ള കൊതി മാത്രമായിരുന്നു . വിമാനത്തില്‍ കയറുമ്പോള്‍ തന്നെ ഞാന്‍ പത്ര പ്രവര്‍ത്തകനായ ടി .എന്‍ ഗോപകുമാ റിന്റെ (ടി.എം.ജി) "ശഖുംമുഖം" എന്ന ബുക്ക് വായി ക്കാന്‍ കരുതിയിരുന്നു,വായന തുടര്‍ന്ന ഞാന്‍ എല്ലാ പരി ഭ്രാന്തികളെയും അതിജീവിക്കാന്‍ അതിലൂടെ ഒരു ശ്രമം നടത്തി ,അതിന്ടക്ക് വീണ്ടും മുന്നറിയിപ്പുകള്‍ വന്നു കൊണ്ടിരുന്നു ചിലരൊക്കെ ടോയലറ്റില്‍ പോയി മൂത്രം ഒഴിച്ച് കൊണ്ടേയിരുന്നു അതും ഒരു അതിജീവനം ആയി തോന്നി ആഘട്ടത്തില്‍, ചിലര്‍ സുരക്ഷ ഉപകരണങ്ങള്‍ വെച്ചിരിക്കുന്ന ട്രേയില്‍ ഒരു നിരീക്ഷണം നടത്തുന്നതും കാണാമായിരുന്നു ഒടുവിലെത്തെ പിടിവള്ളി എന്ന മട്ടില്‍ , പക്ഷെ ഇതിനെയൊക്കെ അതിജീവിച്ചു ചിലര്‍ ഉറക്കത്തി ലേക്കു വഴുതി വീണത് കണ്ടപ്പോള്‍ ഇവരൊക്കെ ജീവിച്ചിരിക്കു മ്പോള്‍ തന്നെ മരിച്ചവരാണ് അല്ലെ ങ്കില്‍ മരിക്കുന്നതാണ് നല്ലത് എന്ന് തോന്നി പോയി ഹോ !!! അക്ഷരങ്ങളില്‍ കണ്ണ് ശരിക്കും ഉടക്കുന്നില്ല എങ്കിലും വായന തുടര്‍ന്ന ഞാന്‍ പുസ്തകത്തിന്റെ കാല്‍ഭാഗം പൂര്‍ത്തിയാവുന്നു , പതിമൂന്നാമത്തെ അദ്ധ്യായം തലകെട്ട് കണ്ട ഞാന്‍ ആകെ വിയര്‍ത്തു ഒന്ന് കൂടി ശ്രദ്ധിച്ചു വായിച്ചു ആ പേര് "വാഹന ജഡങ്ങള്‍ " നിമിത്തങ്ങളെ ഒരിക്കലും വിശ്വസിച്ചി രുന്നെങ്കിലും പല പുസ്തകങ്ങളിലും ഇത് പോലുള്ള നിമിത്തങ്ങളെ കുറിച്ച് വായിച്ചിട്ടുണ്ട് ..ഇതാ ഒരു പരീക്ഷണം പോലെ എന്റെ മുന്നില്‍...അദ്ധ്യായം മടക്കി വെച്ച് കണ്ണടച്ച് കുറെ കിടന്നു ... "സോഫ്റ്റ്‌ഡ്രിങ്ക്സ് ഓര്‍ വാട്ടര്‍' സാര്‍ ? പുറത്തു തട്ടിയുള്ള എയര്‍ഹോസ്റ്റസിന്റെ ചോദ്യവും പുഞ്ചി രിക്കുന്ന മുഖവും കണ്ടാണ് തലയുയര്‍ത്തി കണ്ണ് തുറന്നത് .. അപ്പോഴേക്കും വിമാനം ലക്ഷ്യത്തിലേക്ക് സുഖമമായി കുതിക്കുന്നുണ്ടായിരുന്നു ഒന്നും സംഭവിക്കാത്തത് പോലെ .. വൈകി വന്ന ലിക്കര്‍ ആര്‍ത്തിയോടെ രണ്ടു കവിള്‍ അകത്താക്കി ടെന്‍ഷന്‍ ഒഴുക്കി കളയുന്നവരും ദൈവത്തോട്നന്ദി കണ്ണീരിനാല്‍ രേഖപ്പെടുത്തു ന്നവരും നേരത്തെ ഒരു അലട്ടലുമില്ലാതെ ഉറങ്ങി കിടന്നവര്‍ ഭക്ഷണവുമായി മല്‍പ്പിടുത്തം നടത്തുന്നതുമെല്ലാം കാണാമായി രുന്നു ..ഞാന്‍ മെല്ലെ അടച്ച പുസ്തകം വീണ്ടും തുറന്നു.. നിമിത്തങ്ങള്‍ക്ക് പിടികൊടുക്കാതെ എയര്‍ ഇന്ത്യയും ആദര്‍ശ സത്യങ്ങള്‍ അരക്കിട്ടുറപ്പിച്ചു ഞാനും മണലാരണ്യത്തിലേക്ക് ദേശാടനപക്ഷിയെ പോലെ മെല്ലെ പറന്നിറങ്ങി ....
Subscribe to:
Post Comments (Atom)
No comments:
Post a Comment