Wednesday, January 25, 2012

ഒടുവില്‍ മാഷ്‌ യാത്രയായി .....പുനഃസമാഗമത്തിന്‍റെ ഹരിത സ്വപ്നങ്ങളുമായി ടീച്ചര്‍

 

      പ്രണയമെന്ന വാക്ക് പരസ്പരമുപയോഗിക്കാതെ വര്‍ഷങ്ങളോളം തീവ്രപ്രണയത്തിലായിരുന്ന മാഷിന്‍റെയും വിലാസിനി ടീച്ചരുടെയും  ജീവിതം നമുക്ക് മുന്നില്‍ ഒരു അനശ്വര പ്രണയമായി എന്നും നിലനില്‍ക്കും . ആള്‍ക്കൂട്ടങ്ങളെ തന്‍റെ വാക്കുകള്‍കൊണ്ട് അമ്മാനമാടി സംവേദനത്തിന്‍റെ അജ്ഞാത തീരങ്ങളിലേക്ക് കൊണ്ടുപോകുന്ന ഈ ഋഷിസമാനന്‍ കാതരനായൊരു കാമുകന്‍ കൂടിയായിരുന്നു  . രാഗതീവ്രവും കാവ്യസമ്പന്നവുമായ അമ്പതോളം പ്രണയലേഖനങ്ങള്‍ അദ്ദേഹം ടീച്ചര്‍ക്കെഴുതി എന്നത് ആദ്യമാദ്യം വിശ്വസിക്കാന്‍ നമുക്ക് മടി തോന്നാം .അന്ധമായൊരു തിരസ്കാരത്തിന്‍റെയും മഹാനുരാഗത്തിന്‍റെയും കഥ കൂടിയാണത് . വിലാസിനി ടീച്ചറുടെ കഥയില്ലാതെ ഡോ. സുകുമാര്‍ അഴീക്കോടെന്ന മഹാമേരുവിന്‍റെ ജീവിതകഥ പൂര്‍ണമാവില്ല

        തിരുവനന്തപുരം ഗവ. ബി.എഡ് കോളജില്‍ ടീച്ചിങ് ക്ളാസ് പരിശോധിക്കാന്‍ ചെന്നപ്പോഴാണ് അഞ്ചലിലെ ഒരു ദരിദ്ര കുടുംബത്തില്‍ നിന്നുള്ള വിലാസിനിയെന്ന വിദ്യാര്‍ത്ഥിനിയെ അഴീക്കോട് കാണുന്നത്. കൃശഗാത്രനായ അധ്യാപകന്‍ ആ വിദ്യാര്‍ത്ഥിനിയുടെ മനസ്സിലുടക്കുന്നത് അവിടെ വെച്ചാണ്. ഇത് തന്‍റെ കുടുംബത്തില്‍പെട്ട, തനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണെല്ളോ... എന്ന് ആ വിദ്യാര്‍ത്ഥിനി തിരിച്ചറിഞ്ഞു. പിന്നെയൊരിക്കല്‍, അവരെപ്പറ്റി കൂടുതലറിയാനുള്ള ആഗ്രഹം പ്രകടിപ്പിച്ചും മറുപടി പ്രതീക്ഷിച്ചും അഴീക്കോടിന്‍റെ ആദ്യത്തെ കത്ത് വിലാസിനിക്ക് ചെന്നു.  അതൊരു തുടക്കമായിരുന്നു. അക്ഷരങ്ങളില്‍ മനസ്സാവാഹിച്ച് കത്തുകള്‍ പ്രവഹിച്ചു.പ്രണയത്തിന്‍റെ തീക്ഷ്ണാനുഭൂതികളില്‍ അദ്ദേഹം വിലോലിതനായി. ഗാഢനിദ്രയില്‍ ഞാന്‍ വിലയം പ്രാപിച്ച് കിടക്കുമ്പോള്‍ വന്നാല്‍ എന്‍റെ സൂക്ഷമാണുക്കള്‍ പോലും നിന്നെ തിരിച്ചറിയുമെന്ന് ഒരിക്കല്‍ അദ്ദേഹം എഴുതി. അത്രമേല്‍ മനസ്സുകൊണ്ട് അവര്‍ പരസ്പരം അറിഞ്ഞു. അനുരാഗത്തിന്‍റെ ദിനങ്ങള്‍ക്കൊടുവില്‍, ഒരു വര്‍ഷത്തിനുശേഷം അഞ്ചലിലെ വീട്ടില്‍ അഴീക്കോട് കൂട്ടുകാരുമൊത്ത് പെണ്ണുകാണാന്‍ ചെന്നു. എല്ലാം സമ്മതിച്ച് ഭാവിവധുവിന്‍റെ ഇരു കരങ്ങളും കൂട്ടിപ്പിടിച്ച് കണ്ണുകളില്‍ നോക്കി വീണ്ടും വരുമെന്ന് വാഗ്ദാനം നല്‍കിയിറങ്ങി -68 മാര്‍ച്ച് 18ന്.   2011 ഡിസംബര്‍ 18ന് വീണ്ടും കാണുംവരെ ആ വാഗ്ദാനമായിരുന്നു ആദ്യവും അവസാനവുമായി അവര്‍ക്കിടയിലെ വാക്കുകള്‍. ഇന്നും അജ്ഞാതമായ കാരണങ്ങളാല്‍ ആ പ്രണയത്തില്‍നിന്നും അഴീക്കോട് ഏകപക്ഷീയമായി പിന്മാറി.
          മരണത്തിന്‍റെ കണങ്ങള്‍ കാന്‍സറിന്‍െറ രൂപത്തില്‍ അഴീക്കോടിന്‍റെ അണുക്കളോരോന്നിനെയും കീഴടക്കിക്കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹത്തിനുവേണ്ടി മഹാമൃത്യുജ്ഞയഹോമം നടത്തി വിലാസിനി ടീച്ചര്‍ കാത്തിരുന്നു. വിഫലമാണെന്നറിയാമെങ്കിലും അദ്ദേഹത്തിന്‍റെ മരണം നീട്ടിവെപ്പിച്ചത് തന്‍െറ പ്രാര്‍ഥനകളും  ആ ഹോമവുമാണെന്ന് അവര്‍ കരുതുന്നു. നാടാകെ ആ സാഗരഗര്‍ജനത്തിന്‍റെ ദീര്‍ഘായുസ്സിന് വേണ്ടി പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തയായി .ആത്മീയ ജീവിതത്തില്‍ ആകൃഷ്ടനായതും അമ്മയോടുള്ള ചില വാഗ്ദാനങ്ങളുമാണ്   വിവാഹത്തില്‍നിന്ന് പിന്മാറാനുള്ള കാരണമെന്ന് രോഗശയ്യയില്‍ വെച്ചുണ്ടായ സമാഗമത്തില്‍ അഴീക്കോട് കാമുകിയോട് നേരിട്ട് കുറ്റസമ്മതം നടത്തി.പ്രണയ സാഫല്യത്തിന്‍റെ നിമിഷങ്ങളായിരുന്നു അത്. കൈ്ളമാക്സ് മാറിമറിഞ്ഞ തന്‍റെ കഥയിലെ ഈ നിര്‍ണായക അധ്യായത്തെ ഉജ്ജ്വലമുഹൂര്‍ത്തം എന്നാണ് വിലാസിനി ടീച്ചര്‍ വിഷേശിപ്പിക്കുന്നത്. ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ചക്കിടയിലെ കാലമത്രയും വിലാസിനി ടീച്ചറുടെ സ്വപ്നങ്ങളില്‍ അഴീക്കോട് മാത്രമേ ഉണ്ടായിരുന്നുള്ളു. പുനഃസമാഗമത്തിന്‍െറ ഹരിത സ്വപ്നങ്ങളായാണ്   കൂടിക്കാഴ്ചയേയും വിലാസിനി ടീച്ചര്‍ കണ്ടത്.   70ാം വയസ്സിലും 17ന്‍റെ തീവ്രതയോടെ വിലാസിനി ടീച്ചര്‍ മാഷിനെ പ്രണയിക്കുമ്പോള്‍ , മാഷ്‌ കുറ്റസമ്മതം നടത്തുമ്പോള്‍, അങ്ങിനെ അവസാനം ആ മഞ്ഞുമല ഉരുകുകയായിരുന്നു .നിത്യ പ്രണയത്തിന്റെ സംവത്സരങ്ങള്‍ക്ക് ഒടുവില്‍  ഈ അനശ്വര പ്രണയകാവ്യമാത്രം ബാക്കിവച്ച് അഴിക്കോട് യാത്രയായി ......

20 comments:

 1. അക്ഷരങ്ങളുടെ രാജാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..

  ReplyDelete
 2. അനശ്വര പ്രണയത്തെ പറ്റിയുള്ള കുറിപ്പ് നന്നായി ...അക്ഷരത്തെറ്റുകള്‍ കൂടി ഒഴിവാക്കണം ....

  ReplyDelete
 3. നല്ല ലേഖനം...മാഷിനു ആദരാഞ്ജലികള്‍.

  ReplyDelete
 4. പ്രണയത്തെ നന്നായി തന്നെ എഴുതി

  ReplyDelete
 5. നല്ല രീതിയില്‍ അവതരിപ്പിച്ചു..

  ReplyDelete
 6. മാഷിന്റെ പ്രണയത്തെ കുറിച്ചു കേട്ടിരുന്നു..പക്ഷെ കൂടുതല്‍ അറിയില്ലായിരുന്നു..ഈ ലേഖനത്തിലൂടെ അതറിയാന്‍ കഴിഞ്ഞു..മാഷിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നു.

  ReplyDelete
 7. നിന്‍റെ എകാന്താമം ഓര്‍മതന്‍ വീഥിയില്‍ എന്നെ എന്നെങ്കിലും കാണും ഒരിക്കല്‍ നീ എന്‍റെ കാല്പാടുകള്‍ കാണും അന്ന് എന്‍ആത്മാവ് നിന്നോട് മന്ത്രിക്കും നിന്നെഞാന്‍ സ്നേഹിച്ചിരുന്നു രാത്രിപകലിനോടന്നപോലെ യാത്ര ചോതി പൂ.... ഞാന്‍.............

  ReplyDelete
  Replies
  1. ഒടുവില്‍ വിലാസിനിട്ടീച്ചര്‍ ചെന്നതു നന്നായി. അല്ലായിരുന്നെങ്കില്‍ പൈങ്കിളിപ്രിയര്‍ എന്തു ചെയ്യുമായിരുന്നു...??!!!

   Delete
 8. കാലം പടര്‍ത്തിയ നോവുകള്‍ നിന്നെകവര്‍ന്നെടുത്തപ്പോഴും എന്‍റെനേര്‍ക്ക്‌ തുറന്നുവെച്ച നിന്‍റെ ചെവി മരണമില്ലാതെ എല്ലാംകെട്ടുകൊണ്ടിരുന്നു എന്‍റെ പരിവേധനങ്ങള്‍ ആരെയും അറിയിക്കാതെ നീ അവിടെ ഒരു ഏകാതാരമായി മുനിഞ്ഞു കത്തുന്നത് ഞാന്‍ കാണുന്നു.............

  ReplyDelete
 9. എന്‍റെ വാക്കന്നപക്ഷി എവിടയോ പറന്നുപോയിരിക്കുന്നു എന്‍റെ സ്വപ്നങ്ങള്‍ക്ക് എരിഞ്ഞടങ്ങാന്‍ ദൂരെ എവിടെയോ ഒരു ചിതയോരുങ്ങുന്നു ............

  ReplyDelete
 10. ടീച്ചർക്ക് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ വീട്ടിൽ കൊണ്ടുപോകാമായിരുന്നു... അസുഖം ഭേദമായിട്ട് ഞാൻ പൊന്നു പോലെ നോക്കാമെന്ന് പറയുന്നത്, ഒരു കാൻസർ രോഗിയുടെ കാര്യത്തിൽ .... :(

  നല്ല പോസ്റ്റ്, പ്രദീപ്!

  ReplyDelete
 11. vakkukalude rajavineyum pranayatheyum ezhuthiyathinu thanks.......
  .............

  ReplyDelete
 12. :)

  പ്രണയം
  പ്രണയം...!
  നന്നായി ഓര്‍മ്മകളും ഓര്‍മ്മപ്പെടുത്തലുകളും..
  ആദരാഞ്ജലികളോടെ

  ReplyDelete
 13. This comment has been removed by the author.

  ReplyDelete
 14. ഹായ് പ്രദീപ്‌, നന്നായി എഴുതി. ആ പ്രണയ തീവ്രത ശരിക്കും മനസ്സിലാക്കാന്‍ പറ്റി ഇപ്പൊ.മാഷിന് ആദരാഞ്ജലികള്‍!!
  .... പ്രദീപിന്റെ എഴുത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 15. പ്രണയ തീവ്രത ഇത്രയും കാലം അടക്കിപ്പിടിച്ചുജീവിച്ചവരിൽ ഒരാൾ മാത്രം ഇന്നേകയായി...!

  ReplyDelete
 16. ടീച്ചറുടെ ബന്ധുക്കള്‍ക്കിടയില്‍ ഇതുണ്ടാക്കിയിട്ടുണ്ടാവുന്ന പൊല്ലാപ്പുകളെക്കുറിച്ചോര്‍ക്കുമ്പോള്‍, അവര്‍ ധീരയാണ്.
  അപൂര്‍വ്വമാണിത്തരം മനസ്സുകള്‍.

  ReplyDelete
 17. അക്ഷരങ്ങളുടെ രാജാവിന്റെ പ്രണയം നന്നായി അവതരിപ്പിച്ചു.

  ReplyDelete

 18. പ്രണയമെന്ന വാക്ക് പരസ്പരമുപയോഗിക്കാതെ വര്‍ഷങ്ങളോളം തീവ്രപ്രണയത്തിലായിരുന്ന മാഷിന്‍റെയും വിലാസിനി ടീച്ചരുടെയും ജീവിതം നമുക്ക് മുന്നില്‍ ഒരു അനശ്വര പ്രണയമായി എന്നും നിലനില്‍ക്കും.70ാം വയസ്സിലും 17ന്‍റെ തീവ്രതയോടെ വിലാസിനി ടീച്ചര്‍ മാഷിനെ പ്രണയിക്കുമ്പോഴും ............ ആ സ്വപ്നങ്ങള്‍ എരിഞ്ഞടങ്ങാന്‍ ദൂരെ എവിടെയോ ഒരു ചിതയോരുങ്ങി ......... പ്രദീപ്‌ (y)

  ReplyDelete